Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം നഗരസഭ മുൻ കൗൺസിലർ പി.റ്റി. ജോസഫ് അന്തരിച്ചു.

കോട്ടയം നഗരസഭ മുൻ കൗൺസിലർ പി.റ്റി. ജോസഫ് അന്തരിച്ചു.


കോട്ടയം: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും കോട്ടയം നഗരസഭാ മുൻ  കൗൺസിലറും ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് ന്യൂസ് എഡിറ്റർ ലെനി ജോസഫിൻ്റെ പിതാവുമായ വേളൂർ പുതിയാത്തു മാലിയിൽ പി.റ്റി. ജോസഫ് (തമ്പിച്ചേട്ടൻ - 89) അന്തരിച്ചു. മൃതദേഹം നാളെ അമ്പിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച 12ന് പാണംപടി സെൻ്റ് മേരീസ്  യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
      ഭാര്യ: കുമരകം മാറിയിടത്ത് കുടുംബാഗം മറിയാമ്മ. മറ്റ് മക്കൾ: ആനി (നിമിഷ പ്രിൻ്റേഴ്സ്), ലെയ (എസ്പിസിഎസ്), സൂസൻ (യുകെ). മരുമക്കൾ: തിരുവനന്തപുരം കവടിയാർ ഹലൈനിൽ ബിനു, കിളിരൂർ കറുകച്ചേരിൽ സജി, വെച്ചൂച്ചിറ പുത്തൻപുരയിൽ മാത്യു, ബിനു (അസി. പ്രഫസർ, ഐഎച്ച്ആർഡി, പുതുപ്പള്ളി).
       ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന പി.റ്റി. ജോസഫ് നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ട തമ്പിച്ചേട്ടനായിരുന്നു. വിപ്ലവഗാന ഗായകനെന്ന നിലയിൽ സുപരിചിതനായിരുന്നു അദ്ദേഹം. കോട്ടയം ഭാസി, വി.ആർ. രാമൻകുട്ടി, വി.ആർ. കുമാരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു. സ്വരാജ് സമരം, ട്രാൻസ്പോർട്ട് സമരം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും കോട്ടയം ജില്ലാ പ്രസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെകട്ടറിയുമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം, കേരളഭൂഷണം, മനോരാജ്യം പ്രസിദ്ധീകരണങ്ങളിൽ ചീഫ് പ്രൂഫ് റീഡറായി പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം സിപിഐ (എം) തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement