Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടയാൻ ശ്രമിച്ച കാറുടമ, കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ചു.

നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടയാൻ ശ്രമിച്ച കാറുടമ, കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ചു.


കണ്ണൂർ: നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ, കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ചു. ചെറുപുഴ തിരുമേനി മുതുവത്തെ ആനിത്തോട്ടത്തില്‍ ജോര്‍ജ്ജ് (76) ആണ് മരിച്ചത്.
      തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ തിരുമേനി ടൗണിലായിരുന്നു അപകടം. തിരുമേനി ടൗണിലെ ചെറിയ കയറ്റത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങി സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ, കാര്‍ പിന്നോട്ട് ഉരുണ്ടു വരുന്നത് കണ്ട് തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ജോർജ്. ഉരുണ്ടുവന്ന കാറിനും ടൗണിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാന്‍ഡ് ബ്രേക്കിടാതെ കാറില്‍ നിന്ന് ഇറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement