Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.


ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്.
        ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഇത് പിന്നീട് ഇന്നത്തേയ്ക്ക് ആക്കുകയായിരുന്നു. രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129-ാം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ല് എന്നിവയാണ് അവതരിപ്പിച്ചത്.
         ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ്, ബില്ലിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. എല്ലാ നേതാക്കളോടും പാര്‍ലമെന്റില്‍ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ടിഡിപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement