Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തനംതിട്ടയിലും മലപ്പുറത്തും ഓരോ സീറ്റ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

പത്തനംതിട്ടയിലും മലപ്പുറത്തും ഓരോ സീറ്റ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.


തിരുവല്ല/ മഞ്ചേരി: പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിലെ കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചത്. 
       മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണിയും പിടിച്ചെടുത്തു.
     സംസ്ഥാനത്തൊട്ടാകെ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 31 സീറ്റുകളിലേയ്ക്കാണ് മത്സരം നടന്നത്. ഇതിൽ 17 സീറ്റ് യുഡിഎഫും 11 സീറ്റ് എൽഡിഎഫും മൂന്ന് സീറ്റ് എൻഡിഎയും നേടി. യുഡിഎഫിൻ്റെ വിജയത്തോടെ നാല് പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണം നഷ്ടമാകും. യുഡിഎഫാകും ഇവിടങ്ങളിൽ ഇനി ഭരിക്കുക.


Post a Comment

0 Comments

Ad Code

Responsive Advertisement