Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന ആക്രമണം; പ്രദേശത്ത് ഇന്ന് ജനകീയ ഹർത്താൽ.

കാട്ടാന ആക്രമണം; പ്രദേശത്ത് ഇന്ന് ജനകീയ ഹർത്താൽ.

കോതമംഗലം: കാട്ടാന ആക്രമണത്തിൽ മരിച്ച ഉരുളന്‍തണ്ണി ക്ണാച്ചേരിയിൽ എല്‍ദോസിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ ആറു മണിക്കൂറോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധം പുലര്‍ച്ചെ കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് അവസാനിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
      പ്രദേശത്ത് ട്രഞ്ച് നിര്‍മാണം ഇന്ന് തുടങ്ങും. 27–ാം തീയതി കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഉറപ്പുകള്‍ നല്‍കിയതിന് പിന്നാലെ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കൈകൂപ്പി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് എല്‍ദോസിന്‍റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചത്. കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ നാട്ടുകാര്‍ ആദ്യം രോഷം പ്രകടിപ്പിച്ചു. ഇടയ്ക്ക് മൃതദേഹം മാറ്റാനുള്ള ശ്രമത്തെ തുടർന്ന് ചെറിയ രീതിയിർ  സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു.
        ഇന്ന് കുട്ടമ്പുഴയിലും കോതമംഗലത്തും ‌ജനകീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോതമംഗലത്ത് മൂന്നുമണിക്ക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും നടത്തും. തിങ്കളാഴ്ച എറണാകുളത്തെ ജോലി കഴിഞ്ഞ് തിരികെ വരവേ, ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു എല്‍ദോസിനു നേരെ കാട്ടാന ആക്രമണം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement