Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിന് അഞ്ചുകോടി രൂപാ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

ലോക ചെസ് ചാമ്പ്യന്‍ ഗുകേഷിന്  അഞ്ചുകോടി രൂപാ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.


ചെന്നൈ: ലോക ചെസ് ചാമ്പ്യനായ ഡി. ഗുകേഷിന് അഞ്ചുകോടി പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
         ഫൈനലില്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. ലോക ചെസ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 18കാരനായ ഗുകേഷ് ഇതിനോടകം സ്വന്തമാക്കി. വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമായും ഗുകേഷ് മാറി.
       ഗുകേഷിന്റെ ചരിത്ര വിജയം രാജ്യത്തിനു അഭിമാനവും സന്തോഷവും നല്‍കിയെന്നു സ്റ്റാലിന്‍ വ്യക്തമാക്കി. ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം കുറിച്ചു.
        14ാം റൗണ്ടില്‍ ചൈനയുടെ ഡിങ് ലിറന്‍ വരുത്തിയ അപ്രതീക്ഷിത പിഴവ് മുതലെടുക്കാന്‍ ഗുകേഷിന് കഴിഞ്ഞതാണ് വിജയവും ഒപ്പം നിർണ്ണായക പോയിൻ്റും നേടാനായത്.

Post a Comment

0 Comments

Ad Code

Responsive Advertisement