Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പനയമ്പാടം അപകടം; നാല് കുട്ടികളുടെയും സംസ്കാരം നടത്തി.

പനയമ്പാടം അപകടം; നാല് കുട്ടികളുടെയും സംസ്കാരം നടത്തി.

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമന്‍റ് ലോറി ഇടിച്ച് മരിച്ച നാല് സ്‌കൂള്‍ വിദ്യാർത്ഥിനികൾക്ക് കണ്ണീരോടെ വിട നൽകി നാട്. നാല് വിദ്യാർത്ഥിനികളുടേയും കബറടക്കം നടന്നു. മോ൪ച്ചറിയിൽ സൂക്ഷിച്ചിചിരുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെ ബന്ധുക്കൾക്ക് കൈമാറി. 8.30യോടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദ൪ശനത്തിന് വെച്ചു. പിന്നീട് 10.30ന് തുപ്പനാട് ജുമാമസ്ജിൽ ഒന്നിച്ച് ഖബറടക്കം നടത്തി.   

       പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം, ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്, ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം, നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ, സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement