Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്ര നടൻ അല്ലു അർജ്ജുൻ അറസ്റ്റിൽ.

ചലച്ചിത്ര നടൻ അല്ലു അർജ്ജുൻ അറസ്റ്റിൽ.

ഹൈദരാബാദ്: തെലുങ്കു ചലിച്ചിത്ര നടൻ അല്ലു അർജ്ജുൻ അറസ്റ്റിൽ. പുഷ്പ 2 എന്ന സിനിമയുടെ റിലീസ് ദിവസം തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നാണ് അറസ്റ്റ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
     ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ വെച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. പുഷ്പ 2: ദ റൂള്‍ എന്ന സിനിമയുടെ പ്രദർശനത്തില്‍ അർജ്ജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ അല്ലു സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള നടൻ്റെ സന്ദർശനം മൂലമുണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരിച്ചത്. ഇവരുടെ മകൻ ഗുരുതര അവസ്ഥയില്‍ ആശുപത്രിയിൽ ചികിൽസയിലാണ്. ഈ സംഭവത്തില്‍ പിന്നീട് അല്ലു അർജ്ജുൻ അടക്കം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മാപ്പ് പറഞ്ഞിരുന്നു.
       പുഷ്പ 2 റിലീസ് ദിനത്തിലെ ദുരന്തത്തില്‍ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നേരത്തെ അല്ലു അർജ്ജുൻ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അല്ലു അർജ്ജുനെ കൂടാതെ തീയേറ്റർ ഉടമകള്‍ക്കും സുരക്ഷാ ജീവനക്കാർക്കും എതിരെയും കേസെടുത്തിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement