Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ - വൈൻ പാർലറുകൾ തുറക്കാൻ അനുമതി.

74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ - വൈൻ പാർലറുകൾ തുറക്കാൻ അനുമതി.

തിരു.: സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ - വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്‌ഞാപനം ചെയ്‌തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർ- വൈൻ ലൈസൻസ് എടുക്കാം. ടൂറിസം വകുപ്പ് നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളായി അംഗീകരിച്ച സ്‌ഥലങ്ങളാണിവ.
         ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2003ൽ എക്സൈസ് വകുപ്പ് വിജ്‌ഞാപനം ഇറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റന്റുകൾക്കു ബീയർ - വൈൻ ലൈസൻസുകളും അനുവദിച്ചിരുന്നു. തുടർന്ന്, നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്‌ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിനു മുമ്പിലെത്തി. ഇക്കൂട്ടത്തിൽ നിന്നു തീർത്ഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് 74 എണ്ണം അംഗീകരിച്ചത്. വിദേശമദ്യ ചട്ടം, കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ റൂൾസ് എന്നിവ അനുസരിച്ചാണ് നടപടി. 

Post a Comment

0 Comments

Ad Code

Responsive Advertisement