Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം.

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം.


പത്തനംതിട്ട: കോന്നിയിൽ നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. കോന്നി – ഊട്ടുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടത്. കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്‍ററില്‍ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചിട്ട ബസ് ഹോട്ടലിന്‍റെ മുൻവശത്തെ ക്യായാബിനും തകർത്താണ് നിന്നത്. അപകടത്തില്‍ ബസിന്‍റെ മുൻവശത്തെ ചില്ലും തകർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement