Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബാങ്കുകളിൽ നിന്ന് ലക്ഷങ്ങളുടെ പിരിവെടുപ്പ് നടത്തിയതായ വാർത്ത വന്നതിനു പിന്നാലെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച് നഗരസഭ.

ബാങ്കുകളിൽ നിന്ന് ലക്ഷങ്ങളുടെ പിരിവെടുപ്പ് നടത്തിയതായ വാർത്ത വന്നതിനു പിന്നാലെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച് നഗരസഭ.

കോട്ടയം: നഗരസഭയിലെ ബജറ്റ് അവതരണത്തിന്റെ മറവിൽ നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള ബാങ്കുകളിൽ നിന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ ലക്ഷങ്ങളുടെ പിരിവെടുപ്പ് നടത്തിയതായ വാർത്ത വന്നതിനു പിന്നാലെ ചേർന്ന കൗൺസിൽ യോഗത്തിൽ അനധികൃത പിരിവെടുപ്പിനെക്കുറിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് നഗരസഭ. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർക്ക് നഗരസഭ ഇന്നലെ കത്ത് നൽകി.
       നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നും കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിലാണ് വൈസ് ചെയർമാൻ ബി. ഗോപകുമാർ  പിരിവെടുപ്പ് നടത്തിയത്. 2024ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് 149 കോടി രൂപ വരവ് കോട്ടയം നഗരസഭയ്ക്ക് ഉണ്ടാകുമെന്നാണ് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞത്. നിരവധി പദ്ധതികളും അദ്ദേഹം ബജറ്റിൽ അവതരിപ്പിച്ചു. എന്നാൽ, കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുമെന്ന തരത്തിൽ പ്രഖ്യാപിച്ച ഒറ്റ പദ്ധതികളും നടപ്പിലാക്കുവാൻ കോട്ടയം നഗരസഭയ്ക്ക് ആയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു മൂത്രപ്പുര പോലും ഉണ്ടാക്കാൻ കോട്ടയം നഗരസഭയ്ക്കായില്ല. നടന്നതാകട്ടെ ബഡ്ജറ്റ് അവതരണത്തിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടാണ്. കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിൽ നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് പിരിവെടുത്തത്. അനധികൃതമായി വൻ തുക പിരിവ് നൽകാൻ ആവില്ലെന്ന്
ബാങ്കുകാർ അറിയിച്ചപ്പോൾ കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിരിവെടുത്തത്. ഇത്തരത്തിൽ അനധികൃത പിരിവെടുപ്പിന് നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ ബാങ്ക് അധികൃതർക്ക് കത്തും നൽകിയിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
           52 കൗൺസിലർമാരുള്ള നഗരസഭയിൽ 45ഓളം കൗൺസിലർമാർ നഗരസഭാ വൈസ് ചെയർമാൻ്റെ പാരിതോഷികം കൈപ്പറ്റിയതായും റിപ്പോർട്ടുണ്ട്. പാരിതോഷികമായി കഴിഞ്ഞ വർഷം നൽകിയത് എക്സിക്യൂട്ടീവ് ബാഗുകൾ ആണ്. ഈ ബാഗിന് പരമാവധി ആയിരം രൂപയാണ് മാർക്കറ്റ് വില. 50 എണ്ണം ഒന്നിച്ചെടുക്കുമ്പോൾ വില വീണ്ടും കുറയും. പാരിതോഷികം വന്ന വഴിയുടെ അപകടം മണത്ത ചില കൗൺസിലർമാർ പാരിതോഷികം വാങ്ങാതെ ഒഴിഞ്ഞുമാറി. പിന്നീടാണ് കഥ മാറിയത്. പത്തിലധികം ബാങ്കുകളിൽ നിന്നായി നഗരസഭ വൈസ് ചെയർമാൻ കത്ത് നൽകി വൻ തുകയാണ് വാങ്ങിയെടുത്തതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
         ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നാണ് പണം വാങ്ങിയെടുത്തതെന്നാണ് ലഭിക്കുന്ന സൂചന. എന്നാൽ, സിഎസ്ആർ ഫണ്ട് നാടിന്റെ പൊതുവികസനത്തിന് മാത്രമേ ഉപയോഗിക്കാനാവൂ എന്നാണ് ചട്ടം. 52 ബാഗുകൾക്ക് 50,000ൽ താഴെ മാത്രം ചെലവായപ്പോൾ, വാങ്ങിയെടുത്ത ലക്ഷക്കണക്കിന് രൂപയിൽ ബാക്കി പണം എവിടെപ്പോയി എന്നുള്ളതാണ് സംശയം. നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള ബാങ്കുകളിൽ ചട്ടവിരുദ്ധമായി പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ കത്ത് നൽകിയത് തന്നെ ഗുരുതരമായ കുറ്റകൃത്യമാണ്. ഇതുകൂടാതെ നഗരത്തിലെ വൻകിട വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഫ്ലാറ്റ് ഉടമകളിൽ നിന്നും പണം വാങ്ങിയതായാണ് ലഭിക്കുന്ന സൂചനകൾ. ചുരുക്കിപ്പറഞ്ഞാൽ ബഡ്ജറ്റ് അവതരണത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് നഗരസഭയിൽ നടന്നത്.
        അനധികൃതമായി ലക്ഷക്കണക്കിന് രൂപ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്തതിനേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ.കെ. ശ്രീകുമാറും വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement