Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കർണാടകയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു.

കർണാടകയിൽ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു.


ബംഗളൂരു: വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചു. കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞാണ് ഒൻപത് പേർ മരിച്ചത്. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 
       ഇന്ന് രാവിലെയാണ് അപകടം നടന്നത്. എന്താണ് അപകടകാരണം എന്ന് വ്യക്തമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement