Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
        കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ ജയിലിലെത്തിച്ചതിന് പിന്നാലെ പൊലീസ് മുടിമുറിച്ചിരുന്നു. ഇതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു പ്രതി. ഈ സാഹചര്യത്തിലാണ് തൃശൂരിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ബുധനാഴ്ചയാണ് മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
         ജയില്‍ ചട്ടമനുസരിച്ച്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലാകുന്ന പ്രതികള്‍ക്കും തടവുപുള്ളികള്‍ക്കും വൃത്തിയുണ്ടാകണമെന്നും ശരീരശുദ്ധി വേണമെന്നും നിർബന്ധമാണ്. ഇതിന്റെ ഭാഗമായാണ് മണവാളന്റെ മുടി മുറിച്ചതെന്നാണ് ജയില്‍ അധികൃതർ സൂചിപ്പിക്കുന്നത്. കേരളവർമ്മ കോളേജിലെ രണ്ട് വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്.

Post a Comment

0 Comments

Ad Code

Responsive Advertisement