Hot Posts

Ad Code

Responsive Advertisement

ചെക്ക്പോസ്റ്റുകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും, 15 ദിവസം മാത്രം ഡ്യൂട്ടി.

ചെക്ക്പോസ്റ്റുകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും, 15 ദിവസം മാത്രം ഡ്യൂട്ടി.



തിരു.: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിലെ അഴിമതി തടയാൻ മോട്ടോർ വാഹന വകുപ്പ്. നിലവിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പിൻവലിച്ച് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. ചെക്ക്പോസ്റ്റുകൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ പുതിയ മാനദണ്ഡം പുറപ്പെടുവിച്ചു. ചെക്ക്പോസ്റ്റുകളിൽ അഴിമതി വർദ്ധിക്കുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
       ചെക്ക്പോസ്റ്റുകളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ചുമതല നൽകി. ഒരു ചെക്ക്പോസ്റ്റിൽ ഒരു ഉദ്യോഗസ്ഥന് 15 ദിവസം മാത്രമാകും ഡ്യൂട്ടി. മൂന്ന് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കൂ. ചെക്ക്പോസ്റ്റുകളിൽ അഴിമതിക്കാരുമായി സൗഹൃദം സ്ഥാപിച്ച് പണമിടപാടുകൾ നടത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമേ ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കൂ എന്നും ഉത്തരവിൽ പറയുന്നു. നികുതി വെട്ടിക്കുന്ന വാഹനങ്ങളെ അതിർത്തിയിൽ പിടികൂടുന്നതിന് പകരം മറ്റിടത്തുവെച്ച് പിടികൂടാനും ഉത്തരവിൽ പറയുന്നു. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നിരന്തര പരിശോധന ചെക്ക്പോസ്റ്റുകളിൽ വേണമെന്നും നിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ഗതാഗത കമ്മീഷണർ പുറത്തിറക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement