ന്യൂഡൽഹി: ഡൽഹി നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പാക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. 70 നിയമസഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 8 ശനിയാഴ്‌ച തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. വോട്ടെടുപ്പ് കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ്ഗ വോട്ടര്‍മാര്‍ നിര്‍ണ്ണായകമായ ഡൽഹിയില്‍ അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം, കോണ്‍ഗ്രസ് ഇത്തവണ രാഹുലിനെയും പ്രിയങ്കയെയും മുന്‍നിര്‍ത്തി തിരിച്ചു വരാനുള്ള നീക്കമാണ് നടത്തുന്നത്. ആം ആദ്മി പാര്‍ട്ടി ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍, ബിജെപിയില്‍ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ എഎപി നേരിടുന്നത്. ഡൽഹി മദ്യനയ അഴിമതിയും കെജ്രിവാളിന്റെ വസതി മോടി പിടിപ്പിക്കലും യമുന മലിനീകരണവും അടക്കം നിരവധി ആരോപണ പ്രത്യരോപണങ്ങളാണ് ഇത്തവണ പാര്‍ട്ടികള്‍ പ്രചാരണ ആയുധമാക്കിയത്.
0 Comments