Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം വർദ്ധിക്കുന്നതായി പഠനം.

പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം വർദ്ധിക്കുന്നതായി പഠനം.


കോട്ടയം: പുകവലി ശീലമുള്ളവരിൽ ശ്വാസകോശാർബുദ സാധ്യത കൂടുതലാണ്. എന്നാൽ, ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർദ്ധിക്കുന്നതായാണ് പുതിയ റിപ്പോർട്ട്. വായു മലിനീകരണം കൂടുന്നതാണ് ഇതിന് കാരണമെന്നാണ് പഠനം പറയുന്നത്. 2022ലെ കണക്കുപ്രകാരം അഡിനോ കാർസിനോമ (മ്യൂക്കസ് ഉത്പാദിപ്പിക്കുന്ന കോശനങ്ങളിൽ ഉണ്ടാകുന്ന കാൻസർ) ശ്വാസകോശാർബുദം സ്ഥിതീകരിച്ച 70 ശതമാനം ആളുകളും പുകവലി ശീലമില്ലാത്തവരാണെന്നാണ് കണ്ടെത്തൽ.
        2022ലെ പഠനത്തിൽ 9.08 ലക്ഷം സ്ത്രീകളിൽ ശ്വാസകോശാർബുദ കേസുകൾ കണ്ടെത്തിയതായി പറയുന്നു. അതിൽ 59.7 ശതമാനവും അഡിനോ കാർസിനോമ ആയിരുന്നു. ശ്വാസകോശത്തിലെ കോശങ്ങളുടെ വളർച്ച അനിയന്ത്രിതമാകുമ്പോൾ അത് കാൻസറിന് കാരണമാകുന്നു.
പുകവലിക്കുന്നവർക്കാണ് ശ്വാസകോശ അർബുദ സാധ്യത ഏറ്റവും കൂടുതൽ. വലിക്കുന്ന സിഗരറ്റിന്റെ ദൈർഘ്യവും എണ്ണവും കൂടുന്നതിനനുസരിച്ച് ശ്വാസകോശ അർബുദ സാധ്യതയും കൂടും. ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനും കാരണമാകും. തുടക്കത്തിൽ ഇത് കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ, പുതിയ പഠനമനുസരിച്ച് ശ്വാസകോശ അർബുദത്തിന്റെ കാരണം വായുമലിനീകരണമാണ്, വിഷപ്പുക കൂടുതൽ നേരം ശ്വസിക്കുന്നത്
ശ്വാസകോശത്തിന് തകരാർ ഉണ്ടാകുകയും, അർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് തലേഗാവിലെ ടിജിഎച്ച് ഓങ്കോ ലൈഫ് കാൻസർ സെന്ററിലെ കൺസൾട്ടന്റും മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. ജയന്ത് ഗവാണ്ടെ പറഞ്ഞു. വാഹനങ്ങൾ, ഫാക്ടറികൾ, ഇന്ധനങ്ങൾ കത്തിക്കുന്നത് എന്നിവയിൽ നിന്ന് പുറത്തുവരുന്ന പുക വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. 3% മുതൽ 14% വരെയുള്ള കാൻസർ കേസുകൾക്കും കാരണം റാഡൺ വാതകങ്ങങ്ങളാണ്. സിഗരറ്റ് വലിക്കുന്നതിലും അപകടകരമാണ് ഈ പുക ശ്വസിക്കുന്നത്. അതിനാൽ, തന്നെ ശ്വാസകോശ ക്യാൻസറിന്റെ എണ്ണം ഇപ്പോൾ കൂടിവരുകയാണ്.

പ്രതിവിധികൾ എന്തെല്ലാം?
        മലിനീകരണമുള്ള പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക. സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ AQI (വായു ഗുണനിലവാര സൂചിക) ശ്രദ്ധിക്കേണ്ടതാണ്. പാചകം ചെയ്യുമ്പോൾ അടുക്കളയിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക. പൊതുഇടങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക്കുകൾ ധരിക്കാൻ ശ്രദ്ധിക്കുക. വേസ്റ്റുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയവ അത്യാവശ്യമാണ്. കൂടാതെ കോ- സ്മോക്കേഴ്സ് എന്നറിയപ്പെടുന്ന പുകവലിക്കാരുടെ സാമീപ്യമുള്ളവരിലും രോഗസാധ്യത കൂടുതലാണ്. പൊതുസ്ഥലങ്ങളിൽ ഉൾപ്പടെയുള്ള പുകവലി ഒഴിവാക്കേതും അത്യന്താപേഷിതമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement