Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാപകം.

സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാപകം.


തി​രു​.: കൊ​പ്ര വി​ല​വ​ർദ്​ധ​ന​ക്ക്​ പി​ന്നാലെ, സം​സ്ഥാ​ന​ത്ത്​ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​ക​മെ​ന്ന്​ കേ​ര​ഫെ​ഡ്. മ​റ്റ്​ സംസ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന വ്യാ​ജ വെ​ളി​ച്ചെ​ണ്ണ,‘കേ​ര’ ബ്രാൻഡിനോ​ട്​ സാദൃ​ശ്യ​മു​ള്ള പേ​രു​ക​ളി​ലാ​ണ്​ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്ന​ത്​. 2022 സെ​പ്​​റ്റം​ബ​റി​ൽ കി​ലോ​​ക്ക്​ 82 രൂ​പ​ ആ​യി​രു​ന്ന കൊ​പ്ര​യ്ക്ക്​​ 2025 ജ​നു​വ​രി​യി​ലെ വി​ല​ 155 രൂ​പ​യാ​ണ്. ഒ​രു കി​ലോ വെ​ളി​ച്ചെ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ 1.5 കിലോ കൊ​പ്ര ആ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കെ, വി​പ​ണി​യി​ൽ 200-220 രൂ​പ​ക്ക്​​ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല. പക്ഷേ, ഏ​താ​നും നാ​ളു​ക​ളാ​യി 200നും 210 നു​മെ​ല്ലാം വെ​ളി​​ച്ചെ​ണ്ണ മാ​ർ​ക്ക​റ്റി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ത്രി​മം നട​ത്താ​തെ​യും മാ​യം ചേ​ർ​ക്കാ​തെ​യും ഈ ​വി​ല​യ്ക്ക്​​ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്​ കേ​ര​ഫെ​ഡ്​ ചെ​യ​ർ​മാ​ൻ വി. ​ചാ​മു​ണ്ണി, ​വൈ​സ്​ ചെ​യ​ർ​മാ​ൻ കെ. ​ശ്രീധ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement