Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാഗമ്പടം മഹാദേവ ക്ഷേത്രോത്സവം: ഇളനീർ തീർത്ഥാടനം നാളെ.

നാഗമ്പടം മഹാദേവ ക്ഷേത്രോത്സവം: ഇളനീർ തീർത്ഥാടനം നാളെ.


കോട്ടയം: ചരിത്രപ്രസിദ്ധമായ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലേക്കുള്ള ഇളനീർ തീർത്ഥാടനം ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും. രാവിലെ 8.30ന് തിരുവാതുക്കൽ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ദീപ പ്രയാണം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനം, എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ സുരേഷ് പരമേശ്വരൻ ഉത്ഘാടനം ചെയ്യും. ജോ. കൺവീനർ വി. ശശികുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഭദ്രദീപം തെളിയിക്കും. വനിതാ സംഘം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ഇന്ദിരാ രാജപ്പൻ ആദ്യ താലം കൈമാറും. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമാ മോനപ്പൻ, തിരുനക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ശ്രീലേഖ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ടി.സി. ഗണേഷ്, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി എം.എസ്. സുമോദ്, ഉത്സവക്കമ്മറ്റി കൺവീനർ എസ്. ദേവരാജൻ, ഇളനീർ തീർത്ഥാടന കമ്മറ്റി കൺവീനർ എം.വി. ബിജു, ജോ. കൺവീനർ എൻ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിക്കും.
       തിരുനക്കരയിൽ നിന്നും ആരംഭിക്കുന്ന ഇളനീർ തീർത്ഥാടന ഘോഷയാത്ര, പതിനൊന്നു മണിയോടെ ക്ഷേത്രത്തിലെത്തി, ഇളനീർസമർപ്പണം നടത്തുന്നതാണ്. തുടർന്ന് മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement