Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച് വീട്ടമ്മ.

40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച് വീട്ടമ്മ.


കൊച്ചി: 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച് വീട്ടമ്മ. പിറവം പാറക്കുന്ന് ക്ഷേത്രത്തിന് സമീപം ഇലഞ്ഞിക്കാവിൽ വീട്ടിൽ രമേശൻ (64) ആണ് കുരുമുളക് പറിക്കുന്നതിനിടെ വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. സമീപത്ത് അനുജൻ്റെ കുട്ടിയുമായി സംസാരിച്ച് നിൽക്കവേ ശബ്ദം കേട്ട് വന്ന ഭാര്യ പത്മമാണ് (56) കയറിൽ പിടിച്ച് ഊർന്ന് അതിസാഹസികമായി കിണറ്റിലേക്ക് ഇറങ്ങി ഭർത്താവിനെ രക്ഷിച്ചത്. ഇറങ്ങുമ്പോൾ കയർ പൊട്ടി പത്മവും കിണറ്റിൽ വീണിരുന്നു. എങ്കിലും, തല ചുറ്റലുണ്ടായതോടെ ക്ഷീണിതനായ രമേശനെ 5 അടിയോളം വെള്ളമുള്ള കിണറ്റിൽ താങ്ങി നിർത്തി, അഗ്നിരക്ഷാ സേന എത്തും വരെ കാത്തു നിന്നു.
          കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15ടെയാണ് അപകടം നടന്നത്. കിണറിനു സമീപം നിന്നിരുന്ന കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞാണ് രമേശൻ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് രമേശൻ. ഇവർ മൂവാറ്റുപുഴയിലാണ് താമസിക്കുന്നത്. കൃഷി ആവശ്യത്തിനായി ഒരു പുരയിടം ഇവർ പിറവത്ത് വാങ്ങിയിരുന്നു. ഈ പുരയിടത്തിൽ, കിണറിന് സമീപത്തു നിന്ന കുരുമുളക് പറിക്കുന്നതിനിടെ ആണ് കാൽവഴുതി വീണത്. സ്ഥലത്ത് ഉണ്ടായിരുന്ന ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി ഇരുവരെയും രക്ഷിച്ചത്. ഇരുവരും പിന്നീട് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തേടി. കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച വീട്ടമ്മക്ക് അഭിനന്ദന പ്രവാഹമാണ്.


Post a Comment

0 Comments

Ad Code

Responsive Advertisement