Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്.

കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്.


തിരു.: കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ശാസ്താംനട സ്വദേശികളായ സുധി (32), രാജീവ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഓടിച്ച സ്കൂട്ടർ കാട്ടാന തകർത്തു. പരിക്കേറ്റവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവരിൽ ഒരാൾക്ക് പരിക്കേറ്റത്.
        രാത്രി ജോലി കഴിഞ്ഞ് വീട്ടാവശ്യത്തിന് ഉള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ചെക്ക്പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ് റോഡിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന ഇവരെ ആക്രമിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement