Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു.

മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു. 


കൊച്ചി: മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയില്‍വേ മേല്‍പ്പാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു.
        കേട്ടയത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും എറണാകുളത്തെ മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പുതിയ മേല്‍പ്പാലം. നീണ്ട നേരത്തെ ഗതാഗത കുരുക്കും അധിക ദൂരം ചുറ്റിയുള്ള യാത്രയുമാണ് ഇതോടെ ഒഴിവാകുന്നത്. പാലം തുറന്നതോടെ, കാക്കനാട് ഇൻഫോ പാർക്ക് അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയായി മുളന്തുരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം റോഡ് മാറുമെന്നാണ് കണക്കാക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപ്പറേഷന്റെ മേല്‍നോട്ടത്തിലാണ് 530 മീറ്റർ നീളവും 9.50 മീറ്റർ വീതിയുമുള്ള റെയില്‍വേ മേല്‍പാലം പൂർത്തിയാക്കിയിരിക്കുന്നത്. പാലത്തിന് ഒരുവശത്ത് നടപ്പാതയും ഇരുവശത്തും സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement