Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു.

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇന്ത്യയും ഖത്തറും ഒപ്പുവച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയും ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ഉഭയകക്ഷി ചർച്ചയിൽ ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഖത്തറിൽ നിന്നും കൂടുതൽ നിക്ഷേപം എത്താൻ ഈ കരാർ സഹായിക്കും.

        ഇന്നലെ വിമാനത്താവളത്തിൽ എത്തിയ ഖത്തർ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖത്തർ അമീർ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement