Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു, മീറ്റർ ഇട്ടില്ലെങ്കിൽ ഇനിമുതൽ പണം നൽകേണ്ട!’; കടുത്ത നടപടിയുമായി എംവിഡി.

'ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു, മീറ്റർ ഇട്ടില്ലെങ്കിൽ ഇനിമുതൽ പണം നൽകേണ്ട!'; കടുത്ത നടപടിയുമായി എംവിഡി.


തിരു.: മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് ഒന്നു മുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദ്ദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.
       ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്. അതേസമയം, ഓട്ടോറിക്ഷകൾ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍ വാഹന വകുപ്പ്. 'മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട' എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും.‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങാനാണ് സാധ്യത. ഈ സ്റ്റിക്കർ ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് പതിക്കേണ്ടത്. 

Post a Comment

0 Comments

Ad Code

Responsive Advertisement