കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. ചിങ്ങപുരം സികെജിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. രണ്ടാഴ്ച മുമ്പാണ് സംഭവം. വിദ്യാർത്ഥി ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണം. മർദ്ദനത്തിൽ കുട്ടിയുടെ കര്‍ണ്ണപടം തകര്‍ന്നു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മർദ്ദിച്ചതെന്നാണ് പരാതി. ഇരു സ്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് പരിക്കേറ്റ കുട്ടിയുടെ കുടുംബം ആരോപിച്ചു.
0 Comments