വാഷിംഗ്‌ടൺ: അമേരിക്കയിൽ വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. 'ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും, ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല' - ട്രംപ് പറഞ്ഞു.
വനിതാ കായികസംഘത്തിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ ഉൾപ്പെടുത്തി മത്സരിക്കാൻ അനുവദിക്കുന്ന സ്‌കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്.
0 Comments