Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പകുതി വിലയ്ക്ക് സ്കൂട്ടർ: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി.

പകുതി വിലയ്ക്ക് സ്കൂട്ടർ: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി.

കൊച്ചി: പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്,​ ​ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ ഏകദേശം ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഈ പണം വിദേശത്തേയ്ക്ക് കടത്തിയെന്നും സംശയമുണ്ട്. അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

         പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ വിവിധ ജില്ലകളില്‍ നിന്നു കൂടുതല്‍ പരാതികള്‍ ഉയരുകയാണ്. പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിൻസെന്റ് ഉള്‍പ്പെടെ ഉള്ളവർക്കെതിരേ കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ ആസ്ഥാനമാക്കി രൂപീകരിച്ച സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ (സീഡ്) പേരിലാണ് തട്ടിപ്പ് നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement