Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി കേരളത്തിലെത്തി.

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി കേരളത്തിലെത്തി.


കൊച്ചി: മഞ്ഞിനിക്കര ദയറയിൽ കബറടങ്ങിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏല്യാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 93-ാം മത് ദുഖ്റോനോ പെരുന്നാളിൽ സംബന്ധിക്കുവാൻ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായി അന്ത്യോഖ്യ സിംഹാസനത്തിൽ നിന്നും കേരളത്തിൽ എത്തി. സിറിയൻ സ്റ്റഡീസ് ഓർത്തഡോക്സ് പത്രിയർകൽ വൈക്കാർ ബിഷപ്പ്  മോർ സേവേറിയോസ് റോജർ അക്രാസാണ് വന്നത്. ഖത്തർ എയർവെയ്സ് വിമാനത്തിൽ ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്ക് എത്തിയ മെത്രാപ്പോലിത്തയെ മലങ്കര സഭയുടെ പ്രതിനിധികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു. മഞ്ഞിനിക്കര ദയറാ അധിപൻ അത്താനിയോസ് ഗീവർഗീസ്, അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡൻ്റും ഹൈറേഞ്ച് മേഖല മെത്രാപ്പോലിത്തയുമായ ഡോക്ടർ അത്താനിയോസ് ഏല്യാസ്, ഷെവലിയാർ സി.വൈ. വർഗീസ് മഞ്ഞിനിക്കരയിൽ നിന്നുളള പ്രതിനിധികളും വിമാനത്താവളത്തിൽ വരവേറ്റു. പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധി ഏഴാം തീയതി മഞ്ഞിനിക്കരയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അന്ന് സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്യം നൽകും എട്ടാം തീതി ദയറ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.


Post a Comment

0 Comments

Ad Code

Responsive Advertisement