Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രിക ബസിന്റെ പിൻചക്രത്തിനടിയില്‍ കുടുങ്ങി മരിച്ചു.

ബസില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രിക ബസിന്റെ പിൻചക്രത്തിനടിയില്‍ കുടുങ്ങി മരിച്ചു.


മലപ്പുറം: എതിർദിശയില്‍ വന്ന ബസില്‍ തട്ടി റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രിക ബസിന്റെ പിൻചക്രത്തിനടിയില്‍ കുടുങ്ങി മരിച്ചു. വാണിയമ്പലം മൂന്നാംപടി വീട്ടില്‍ സിമി വർഷ (22) ആണ് മരിച്ചത്. 
        തിരുവാലി പൂന്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. വാണിയമ്പലം മൂന്നാംപടി വീട്ടില്‍ വിജേഷും (29) ഭാര്യ സിമി വർഷയും ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ മഞ്ചേരിയിലേക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോകുകയായിരുന്നു. പൂന്തോട്ടത്തു വച്ച്‌ എതിരെ വന്ന ബസില്‍ തട്ടി ബൈക്ക് മറിഞ്ഞു. തുടർന്ന് സിമി ബസിന്റെ പിൻചക്രത്തിനടിയില്‍ പെടുകയായിരുന്നു. ഭർത്താവിന് നിസാര പരിക്കേറ്റിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement