Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തും: പിഎസ്. പ്രശാന്ത്.

ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തും: പിഎസ്. പ്രശാന്ത്.


തിരു.: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. വിഷുവിനോടനുബന്ധിച്ച്‌ സംഗമം നടത്തുമെന്നും അമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
       കോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അയ്യപ്പ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകള്‍ വിഷുവിന് പുറത്തിറക്കും. റിക്കാർഡ് വര്‍ദ്ധനയാണ് ഇത്തവണ ശബരിമല വരുമാനത്തില്‍ ഉണ്ടായത്. ആകെ 440 കോടി രൂപയാണ് ഇത്തവണത്തെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാർ 86 കോടി രൂപ അധികമാണിത്. 55 ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ദര്‍ശനം നടത്തിയത്. ശബരിമല റോപ് വേ പദ്ധതിക്ക് രണ്ടാഴ്ച്ചയ്ക്കകം വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി തേടുമെന്നും മാർച്ചില്‍ പദ്ധതിക്ക് തറക്കല്ലിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement