Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചുവെന്ന് റിപ്പോർട്ട്.

അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ചുവെന്ന് റിപ്പോർട്ട്.

ന്യൂയോർക്ക്: അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായിവിമാനം പുറപ്പെട്ടെന്ന് റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ തിങ്കളാഴ്ച സി-17 സൈനിക വിമാനത്തിൽ തിരിച്ചയച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

       യുഎസ് തയ്യാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തേക്കുറിച്ചുള്ള ആശങ്ക യു.എസ്. പ്രതിനിധികള്‍ പങ്കുവച്ചിരുന്നു. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം നേരത്തെ അയച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement