Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.

ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു.


തിരുവല്ല: കടപ്രയിൽ സുഹൃത്തുക്കൾക്ക് ഒപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. കടപ്ര വളഞ്ഞവട്ടം കിഴക്കേവീട്ടിൽ പുത്തൻപുരയ്ക്കൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ (രമേശ് -25) ആണ് മരിച്ചത്.
         തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ വളഞ്ഞവട്ടം ഉപദേശിക്കടവിന് സമീപത്തായിരുന്നു സംഭവം. പമ്പയാറ്റിൽ രതീഷ് ഉൾപ്പെടുന്ന നാലംഗസംഘം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം തലകീഴ് മറിയുകയായിരുന്നു. നീന്തൽ വശമില്ലാതിരുന്ന രതീഷ് നദിയിൽ മുങ്ങിത്താഴ്ന്നു. സംഭവം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന പണി പൂർത്തിയാകുന്ന ഉപദേശിക്കടവ് പാലത്തിന് സമീപത്തു നിന്നും രാത്രി എട്ടു മണിയോടെ മൃതദേഹം മുങ്ങി എടുക്കുകയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. മാതാവ്: ഉഷ, സഹോദരി: രേഷ്മ.

Post a Comment

0 Comments

Ad Code

Responsive Advertisement