Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. കുട്ടികൾക്കടക്കം പരിക്കേറ്റു.

വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. കുട്ടികൾക്കടക്കം പരിക്കേറ്റു.


തിരു.: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂൾ വാനിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു. കുട്ടികൾക്കടക്കം പരിക്കേറ്റു. നാവായിക്കുളം തട്ടുപാലത്ത് സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടു പോവുകയായിരുന്ന വാനിലാണ് സ്വകാര്യ ബസ് ഇടിച്ചത്. വാനിന്‍റെ പിന്നിൽ ബസ് വന്നിടിച്ചതിന്‍റെ ആഘാതത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും നിരവധി ബസ് യാത്രികർക്കും പരിക്കേറ്റു. ഇവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
         ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു വീണു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസാണ് റോസ് ഡേയ്ൽ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച  വാനിന്‍റെ പിന്നിൽ ഇടിച്ച് അപകടമുണ്ടായതെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു.
         പ്രദേശത്ത് വാഹനാപകടം പതിവാണെങ്കിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും അധികൃതർ ഒരുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement