Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഐഎം സംസ്ഥാന സമ്മേളനം നാളെ മുതൽ; കൊല്ലം നഗരം ഒരുങ്ങി.

സിപിഐഎം സംസ്ഥാന സമ്മേളനം നാളെ മുതൽ; കൊല്ലം നഗരം ഒരുങ്ങി.


കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) വൈകുന്നേരം അഞ്ചുമണിക്ക് സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാല്‍ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറില്‍ (സി. കേശവൻ സ്മാരക ടൗണ്‍ ഹാള്‍) നാളെ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർട്ടി കോർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
        സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്ന് വൈകീട്ട് കൊല്ലത്തെ പൊതുസമ്മേളന നഗറില്‍ സംഗമിക്കും. പതാക ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം. സ്വരാജാണ് നയിക്കുന്നത്. ഈ ജാഥ പകല്‍ 12 മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. സമ്മേളന നഗറില്‍ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം സി.എസ്. സുജാത നയിക്കുന്നു.
        നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ. ബേബി, ബി.വി. രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ. വിജയരാഘവന്‍, എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച്‌ ഞായറാഴ്ച വൈകുന്നേരം ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയർ പരേഡും ബഹുജനറാലിയും നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement