Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്ഡം സ്റ്റുഡന്റ്സ് ധർമ്മസമരസംഗമം ഏപ്രിൽ 14ന്.

വിസ്ഡം സ്റ്റുഡന്റ്സ് ധർമ്മസമരസംഗമം ഏപ്രിൽ 14ന്.
തൊടുപുഴ: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ധർമ്മസമര സംഗമം' ഏപ്രിൽ 14ന്  വൈകുന്നേറ്റം 4 മണി മുതൽ തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ വെച്ച് സംഘടിപ്പിക്കും. വിസ്‌ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മെയ് 11ന് മലപ്പുറം പെരിന്തൽമണ്ണയിൽ വച്ച് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിക്കുന്നത്. 
       പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, അസാന്മാർഗിക പ്രവണതകൾ, അക്രമ രാഷ്ട്രീയം, മൊബൈൽ അഡിക്ഷൻ, വർദ്ധിച്ച തോതിൽ റിപ്പോർട്ട് ചെയ്യുന്ന ഡിപ്രഷൻ പോലെയുള്ള മാനസിക രോഗങ്ങൾ, അക്രമ മനോഭാവം, ആത്മഹത്യാ പ്രവണത, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ മേഖലകളെ സമഗ്രമായി ചർച്ച ചെയ്ത് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി തലമുറയെ വാർത്തെടുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
        സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.  നിഷാദ് സലഫി ഉത്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.പി. അബ്ദുല്ല ബാസിൽ, പ്രമുഖ പ്രഭാഷകനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി, ഫിറോസ് സ്വലാഹി മുണ്ടക്കയം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സംഗമത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് മുൻസിപ്പൽ ചെയർമാൻ കെ. ദീപക്, മദീന മസ്ജിദ് ഇമാം ജമീൽ മുഹമ്മദ്‌, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. കെ.എം. അൻവർ, വിസ്ഡം ജില്ലാ സെക്രട്ടറി കെ.കെ. ശംസുദ്ദീൻ, വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ്‌ എം.എം. നിഷാദ് എന്നിവർ സംസാരിക്കും. സംഗമത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ വാഹന പ്രചരണവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement