Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ.

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ.
ശബരിമല: സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30നും 9.30നും മദ്ധ്യേ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്  പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി,  കണ്ഠരര് രാജീവര് എന്നിവർ ചേർന്ന് നിർവഹിക്കും. പതിനെട്ടാംപടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകു വശത്തായി മീനം രാശിയിലാണ് ശബരിമല മാസ്റ്റർ പ്ലാൻ സമിതിയുടെ അംഗീകാരത്തോടെ പുതിയ ഭസ്മക്കുളം നിർമ്മിക്കുന്നത്. 15.72 മീറ്റർ വീതിയിലും 21 മീറ്റർ നീളത്തിലുമാണ് പുതിയ  കുളം  നിർമ്മിക്കുന്നത്. 13 അടി ആഴത്തിൽ  നിർമ്മിക്കുന്ന കുളത്തിൽ 5 അടി ആഴത്തിൽ വെള്ളമുണ്ടാകും. കുളത്തിലേക്കിറങ്ങാൻ എല്ലാ  എല്ലാവശത്തു നിന്നും പടവുകൾ  നിർമ്മിക്കും. ആധുനികമായ എല്ലാ ജലശുദ്ധീകരണ സംവിധാനങ്ങളും പുതിയ ഭസ്മക്കുളത്തിൽ ഒരുക്കും.  പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്ന നിലവിലെ  ഭസ്മക്കുളം തുടർന്നും ഭക്തർക്ക് ഉപയോഗിക്കാം.  

Post a Comment

0 Comments

Ad Code

Responsive Advertisement