Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം.

കേരള ഹൈക്കോടതിയിൽ ബോംബ് ഭീഷണി സന്ദേശം.
കൊച്ചി: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.
      ഇന്ന് ഉച്ചയോടെയാണ് ഇ മെയിലിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
      ഇ-മെയിൽ സന്ദേശത്തിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ പൊലീസുകാരെ ഹൈക്കോടതിയില്‍ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെയും പാലക്കാട്ടെയും ആര്‍ഡിഒ ഓഫീസുകള്‍ക്കും ബോംബ് ഭീഷണി വന്നിരുന്നു. തൃശൂരിലെ അയ്യന്തോളിലെ ആര്‍ഡിഒ ഓഫീസ് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, രണ്ടു സ്ഥലത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement