Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിൽ ഹാജരായി.

ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിൽ ഹാജരായി.
കൊച്ചി: പോലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി നോർത്ത് പൊലീസ് ‌സ്റ്റേഷനിൽ രാവിലെ പത്തു മണിയോടെയാണ് ഷൈൻ ഹാജരായത്. 
      പത്തരയ്ക്ക് എത്തുമെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. എന്നാൽ, പറഞ്ഞതിനും അര മണിക്കൂർ മുൻപേ ഷൈൻ സ്റ്റേഷനിൽ എത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചിരിക്കുന്നത്
         വിശദമായ ചോദ്യം ചെയ്യലാണ് പൊലീസ് നടത്തുക. 32 ചോദ്യങ്ങൾ അടങ്ങിയ ലിസ്റ്റ് പോലീസ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചോദ്യം ചെയ്യൽ നീണ്ടേക്കുമെന്നാണ് വിവരം. എസിപി അടക്കമുള്ള ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിൽ ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement