Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം.

കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം.
കോട്ടയം: ചുങ്കത്ത് കടകളിലും ആരാധനാലയങ്ങളിലും വ്യാപക മോഷണം. ആറു കടകളുടെയും ക്ഷേത്രങ്ങളുടെയും പൂട്ട് തകർത്തു.
        ചുങ്കം മള്ളൂശേരിയിലും എസ്എച്ച് മൗണ്ടിലും ആരാധനാലയങ്ങളിലും കടകളിലുമാണ് വ്യാപക മോഷണ നടന്നത്.. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവിടെ മോഷണം നടന്നത്. ചുങ്കത്ത് പ്രവർത്തിക്കുന്ന സുഗുണന്റെ കട, ആരോൺ സ്‌റ്റോഴ്‌സ് എന്നിവിടങ്ങളിലും മള്ളൂശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ഇതു കൂടാതെ എസ്എച്ച് മൗണ്ടിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയുടെ സമീപത്തെ മൂന്ന് കടകളിലും മോഷണം നടന്നിട്ടുണ്ട്. ഈ കടകളുടെയെല്ലാം പൂട്ട് പൊളിച്ച ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. 
       എല്ലാ കടകളിൽ നിന്നും 500 മുതൽ 1000 രൂപ വരെയാണ് നഷ്ടമായതെന്നാണ് പരാതി. രാവിലെ കട തുറക്കാൻ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഇവർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement