Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി ഷാഹുൽ ഹമീദ്.

കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ  ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി ഷാഹുൽ ഹമീദ്.
കോട്ടയം: നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ നടന്നു വരുകയാണന്നും അദ്ദേഹം പറഞ്ഞു. 
       പ്രതി പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത് എന്നാണ് സംശയിക്കുന്നത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തി. പോലീസ് ജോലിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വീട്ടിലെ സിസി ടിവി ഡിവിആർ കാണാനില്ലന്നും കൊലപാതകത്തിൽ പ്രൊഫഷണൽ അപ്പ്രോച്ച് കാണുന്നില്ലന്നും പോലീസ് മേധാവി പറഞ്ഞു. നിലവിൽ കസ്റ്റഡിയിൽ ആരുമില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement