Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തളിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാളെ ആറാട്ട്.

തളിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാളെ ആറാട്ട്.
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്- 1 മേജർ തളിയിൽ ശ്രീ മഹാദേവക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുവുൽസവം, നാളെ (23-04-2025, ബുധനാഴ്ച) ആറാട്ടോടുകൂടി സമാപിക്കും. 
        നാളെ രാവിലെ ഏഴിന് പള്ളിക്കുറുപ്പ് ദർശനം, എട്ടിന് ചെറുവള്ളിക്കാവ് ഭദ്രകാളിക്ക് മഞ്ഞക്കുടം വഴിപാട്, 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 11ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ്, ആറാട്ടുകടവിൽ എത്തിയതിന് ശേഷം ആറാട്ട്, വെളുപ്പിന് 1.30ന് ആറാട്ട് എതിരേൽപ്പ്. നാദസ്വരം മാവേലിക്കര പ്രദീപ്, ശ്രീമതി കലാ ബിജുരാജ്. തവിൽ കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ ചേർത്തല എസ്.പി. ഹരികുമാർ, കടയനിക്കാട് സുമേഷ്. വെളുപ്പിന്  അഞ്ചിന് കൊടിയിറക്ക്, വലിയ കാണിക്ക.
        തിരുവരങ്ങിൽ നാളെ രാവിലെ 10.00ന് തളിയിൽ ദജനസമിതി അവതരിപ്പിക്കുന്ന ഭജന, 11.00ന് തളിയിൽക്കോട്ട ശിവശങ്കര ബാലഗോകുലം അവതരിപ്പിക്കുന്ന ഗാനാമൃതം, 12.00ന് സുഹാസിനി ഭജന മണ്ഡലി, ആർപ്പൂക്കര അവതരിപ്പിക്കുന്ന ഭജനാമൃതം, വൈകിട്ട് ആറിന് നാദസ്വരക്കച്ചേരി നാദസ്വരം - ശ്രീമതി കലാ ബിജുരാജ് മാവേലിക്കര പ്രദീപ്, തവിൽ - ചേർത്തല എസ്.പി. ഹരികുമാർ, കടയനിക്കാട് സുമേഷ്. 8.00ന് വേളൂർ ശ്രീ ദുർഗ്ഗ തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 8.30ന് അനഘ പി. ഷേണായി അവതരിപ്പിക്കുന്ന സംഗീത കച്ചേരി എന്നിവയാണ് പരിപാടികൾ.

Post a Comment

0 Comments

Ad Code

Responsive Advertisement