Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി: സുരക്ഷ ശക്തമാക്കി.

അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി: സുരക്ഷ ശക്തമാക്കി.
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. രാം ജന്മഭൂമി ട്രസ്റ്റിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം എത്തിയത് തമിഴ്നാട്ടിൽ നിന്നുമാണെന്ന് പൊലീസ് അറിയിച്ചു.
       സംഭവത്തിൽ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് രാമ ക്ഷേത്രത്തിൻറെ സുരക്ഷ വർദ്ധിപ്പിച്ചു. സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു. ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ക്ഷേത്ര സമുച്ചയത്തിനും അയോദ്ധ്യ, ബരാബങ്കി, അയൽ ജില്ലകൾക്കും ചുറ്റും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. അയോദ്ധ്യയിലെ സൈബർ പോലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
       തിങ്കളാഴ്ച രാത്രിയാണ് രാമജന്മഭൂമി ട്രസ്റ്റിന് ഇമെയിൽ ലഭിച്ചത്. ഇമെയിലിന്റെ ആധികാരികത സുരക്ഷാ ഏജൻസികൾ സജീവമായി അന്വേഷിച്ചു വരുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement