Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പഹൽഗാം ഭീകരാക്രമണം: ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി.

പഹൽഗാം ഭീകരാക്രമണം: ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി. 
ന്യൂഡൽഹി: പഹൽഗാം ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന മന്ത്രിയുടെ സൗദിയിലെ പരിപാടികൾ എല്ലാം റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് മോദി സൗദിയിലേക്ക് പുറപ്പെട്ടത്.
       പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതിൽ ഒരു മലയാളിയുമുണ്ട്. ജമ്മു കശ്മ‌ീരിൽ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകര ആക്രമണമാണ് പഹൽഗാമിൽ നടന്നത്. വിനോദ സഞ്ചാരികൾക്ക് നേരെ ഏഴോളം വരുന്ന ഭീകരർ വെടി വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement