തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി.
കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തിങ്കളാഴ്ച രാവിലെ 9നും 10.30നും ഇടയിൽ തൃക്കൊടിയേറ്റ് നടന്നു. തുടർന്ന് വൈകുന്നേരം ആനയോട്ടം, വിളക്ക് എന്നിവയും നടന്നു. രണ്ടാം ഉത്സവ ദിവസമായ ചൊവ്വാഴ്ച വെളുപ്പിന് 2.30ന് വിഷുക്കണി ദർശനം, 9ന് വിഷുവിളക്ക്. തിരുവരങ്ങിൽ വൈകുന്നേരം 4 മണി മുതൽ വിവിധ കലാപരിപാടികൾ നടക്കും. എട്ടിന് കർമ്മ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് നേതൃത്വത്തിൽ ക്ലാസിക്കൽ ഡാൻസ് ഫ്യൂഷൻ.
മൂന്നാം ഉത്സവദിനമായ 16 ബുധനാഴ്ച ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കും. കൂടാതെ വൈകുന്നേരം 7.30ന് കഥകളി. കഥ - ഉത്തരാസ്വയംവരം. നാലാം ഉത്സവദിവസമായ 17 വ്യാഴാഴ്ച വൈകുന്നേരം 7.30ന് കഥകളി - കൃഷ്ണലീല, നരകാസുരവധം. വലിയവിളക്ക് ദിവസമായ
അഞ്ചാം ഉത്സവദിനമായ വെള്ളിയാഴ്ച വൈകുന്നേരം 5ന് നൃത്തസന്ധ്യ, 8.30ന് ആർഎൽവി രാജേഷ് പാമ്പാടിയുടെ നേതൃത്വത്തിൽ ക്ലാസിക്കൽ ഡാൻസ്.
ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങായ അഞ്ചാം പുറപ്പാട് 19 ശനിയാഴ്ചയാണ്. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം 9.00ന് മാതൃക്കയിൽ ദർശനം, ഉച്ചയ്ക്ക് 12ന് ഉച്ചശ്രീബലി, 11.30 മുതൽ പുറപ്പാട് സദ്യ, വൈകിട്ട് 9ന് അഞ്ചാം പുറപ്പാട്. പഞ്ചവാദ്യം - ഉദയനാപുരം ഹരി & പാർട്ടി .നാദസ്വരം - പാറപ്പാടം സജീഷ്, മാവേലിക്കര പ്രദീപ്. തവിൽ - കടയനിക്കാട് സ്വമേഷ്, ചെങ്ങളം ശ്യാം രാജ്. 11.30ന് വർണ്ണവിസ്മയം തുടർന്ന് ആറാട്ട് എതിരേൽപ്പ്. തിരുവരങ്ങിൽ രാത്രി 8.00 ന് നിവേദ്യം സ്കൂൾ ഓഫ് ഡാൻസ് തിരുവാതിര അവതരിപ്പിക്കുന്ന ഡാൻസ്, 9.00ന് സുപ്രസിദ്ധ പിന്നണി ഗായകൻ സുധീപ്കുമാർ & പാർട്ടിയുടെ സംഗീതസദസ്. വടക്കോട്ടു പുറപ്പാട് ദിവസമായ ഞായറാഴ്ച വൈകിട്ട് 9.00ന് വടക്കോട്ട് പുറപ്പാട്. വൈകിട്ട് 7.30ന് കൈകൊട്ടിക്കളി, 8.00ന് തിരുവാതിര, 8.30ന് ക്ലാസിക്കൽ ഡാൻസ്.
കിഴക്കോട്ട് പുറപ്പാട് ദിവസമായ തിങ്കളാഴ്ച വൈകിട്ട് 9.00ന് കിഴക്കോട്ട് പുറപ്പാട്. തിരുവരങ്ങിൽ 6.30ന് ചാക്യാർകൂത്ത്, 7.30ന് ക്ലാസിക്കൽ ഡാൻസ്, 8.30ന് തിരുനക്കര ബാലഗോകുലം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. പള്ളിവേട്ട ദിവസമായ 22 ചൊവ്വാഴ്ച രാവിലെ 9.00ന് മാതൃക്കൽ ദർശനം, 12ന് ഉച്ചശ്രീബലി രാത്രി 9.00ന് തെക്കോട്ടു പുറപ്പാട്, മറ്റപ്പള്ളി അറയിൽ ഇറക്കിപൂജ, 12.00 ന് പള്ളിനായാട്ട്, ഒരുമണിക്ക് ആനയോട്ടം, തിരുവരങ്ങിൽ രാവിലെ 9.30ന് തിരുവാതിര, വൈകുന്നേരം 5.00ന് ക്ലാസിക്കൽ ഡാൻസ്, 5.30 മുതൽ നാദസ്വരക്കച്ചേരി. നാദസ്വരം - ആറന്മുള ശ്രീകുമാർ, തവിൽ - തിടനാട് സന്തോഷ്, ചെങ്ങളം അരുൺരാജ്. 7.30ന് തിരുവാതിര, 8.00ന് നാട്യലീലാ തരംഗിണി. ആറാട്ട് ദിവസമായ ബുധനാഴ്ച 4.30ന് ആറാട്ട് ബലി, 5.00 ന് ആന ഇരുത്തി പൂജ, 5.30ന് ആറാട്ടെഴുന്നള്ളത്ത്, 6.30ന് വലിയ മഠത്തിൽ ഇറക്കിപൂജ, കണ്ണിമാങ്ങയും കരിക്കും നിവേദ്യം, 10.30ന് ആറാട്ട്. ഒരുമണിക്ക് വലിയ കാണിക്ക. തിരുവരങ്ങിൽ വൈകിട്ട് 7.30ന് നൃത്തനൃത്ത്യങ്ങൾ, 10.00ന് ഓച്ചിറ സരിഗയുടെ നാടകം - സത്യമംഗലം ജംഗ്ഷൻ. എപ്രിൽ 24 വ്യാഴാഴ്ച രാവിലെ 10.30ന് കൊടിയിറക്കോടു കൂടി തിരുവുത്സവത്തിന് പരിസമാപ്തിയാകും.
0 Comments