Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം.

കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം.
കോതമംഗലം: കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം.15 പേർക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്ന കട്ടപ്പന സ്വദേശിനി അനിറ്റ (15) ആണ് മരിച്ചത്.
       പെൺകുട്ടി ബസ്സിനടിയിൽ പെട്ടാണ് മരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നേര്യമംഗലം മണിയാമ്പാറയിലാണ് അപകടമുണ്ടായത്. മറിഞ്ഞ ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്ത് എടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നേര്യമംഗലത്തു നിന്നും ഇടുക്കിയിലേക്ക് പോകുന്ന പാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരു ആൺകുട്ടിയുടെ നില ഗുരുതരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement