Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അതിരപ്പിള്ളിയിൽ ആനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 2 ദിവസത്തിനുള്ളിൽ 3 മരണം.

അതിരപ്പിള്ളിയിൽ ആനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 2 ദിവസത്തിനുള്ളിൽ 3 മരണം.
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇതോടെ രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വഞ്ചിക്കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടു പേരാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട, വാഴച്ചാല്‍ ശാസ്താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.
       ഇവർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ എല്ലാവരും ചിതറിയോടി. എന്നാല്‍, സതീഷും അംബികയും ആനയുടെ മുന്നില്‍ വീഴുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്‍റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിഷുവിൻ്റെ തലേദിവസം അതിരപ്പിള്ളി അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി ഊരിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.
         അതേസമയം, രണ്ടു പേരിൽ ഒരാളുടെ മരണം, ആനയുടെ ആക്രമണത്തിലാണോയെന്ന് വനം വകുപ്പ് സംശയം ഉന്നയിച്ചു. തുടർന്ന് ആദ്യം മൃതദേഹങ്ങൾ എത്തിച്ച ചാലക്കുടി ഗവ. ആശുപത്രിയിൽ നിന്ന് ഒരു മൃതദേഹം കൂടുതൽ പരിശോധനകൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകുവാൻ ശ്രമിച്ചത്, നേരിയ സംഘർഷത്തിനിടയാക്കി. സംഘടിച്ചെത്തിയ നാട്ടുകാരും ബെന്നി ബഹനാൻ എംപിയുൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകരും മൃതദേഹം കൊണ്ടുപോകുന്ന ആംബുലൻസ് തടഞ്ഞു. ഇതാണ് സംഘർഷത്തിനിടയാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement