Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പണം തട്ടിയ യുവതി അറസ്റ്റിൽ.

നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പണം തട്ടിയ യുവതി അറസ്റ്റിൽ.
തിരു.: കല്ലമ്പലത്ത് നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞു പലരിൽ നിന്നും പണം തട്ടിയ യുവതിയെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ആനയറ കോവൂർ അമ്പൂ ഭവനിൽ ബീന (44) ആണ് പിടിയിലായത്.
          സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നഴ്സിങ്ങിനും മറ്റ് കോഴ്സുകൾക്കും അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളാണ് ഇവർ തട്ടി എടുത്തത്. ഇവർക്കെതിരെ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും മറ്റ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കല്ലമ്പലം എസ്എച്ച്ഒ പ്രൈജു, ഗ്രേഡ് എസ്ഐ സുനിൽ, എഎസ്ഐ ബിന്ദു, സീനിയർ സിപിഒമാരായ അസീം, ഷിജാസ് എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement