Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കും: ചാണ്ടി ഉമ്മൻ.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കും: ചാണ്ടി ഉമ്മൻ.
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നു യുഡി എഫ് സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ ചാണ്ടി ഉമ്മൻ.
       മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടു തേടുമെന്നും ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും സ്ഥാനാർത്ഥി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങൾക്ക് എല്ലാം തന്നേയും തൻ്റെ പ്രസ്ഥാനത്തേയും അറിയാം. ആ ഒരു സാഹചര്യത്തിൽ എന്തിന് ധൂർത്ത് നടത്തണമെന്നാണ് ചാണ്ടിയുടെ ചോദ്യം.
റോഡ് ഷോ , സൈക്കിൾ റാലി, ജനസമ്പർക്കയാത്ര എന്നിവയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം.

Post a Comment

0 Comments

Ad Code

Responsive Advertisement