Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എംപിമാരായ സുധാകരനും പ്രകാശും മത്സരിക്കും ?

എംപിമാരായ സുധാകരനും പ്രകാശും മത്സരിക്കും ? 
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശും മത്സരിച്ചേക്കും. കെ. സുധാകരൻ കണ്ണൂരും അടൂർ പ്രകാശ് കോന്നിയിലും ആവും യുഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുക. ഇവർ രണ്ടു പേർക്കും മത്സരിക്കാൻ ഹൈക്കമാൻ്റ് അനുമതി നൽകിയതായാണ് റിപ്പോർട്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് ഹൈക്കമാൻ്റ് തീരുമാനിച്ചിരുന്നതെങ്കിലും സുധാകരൻ്റെ കടുംപിടുത്തത്തിന് അവസാനം വഴങ്ങുകയായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം ഇനിയും താമസിച്ചാൽ അത് എതിർ മുന്നണികൾ മുതലെടുക്കുമെന്ന ആശങ്കയുും നേതാക്കൾക്കുണ്ട്.
       സീറ്റ് നിർണ്ണയത്തിലെ തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക് വന്നാൽ, നിലവിൽ യുഡിഎഫിനുള്ള സാധ്യതകൾക്ക് മങ്ങലേക്കുമെന്നു അവർ ഭയപ്പെടുന്നു. അതിനാൽ ഇന്നു തന്നെ എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം കൊഴുപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
       അതേസമയം, കണ്ണൂരിലേയും ആറ്റിങ്ങലിലേയും വോട്ടർമാരോട്ടുള്ള തികഞ്ഞ വെല്ലുവിളിയാണ് ഈ തീരുമാനം. പാർലമെൻ്റിലേയ്ക്ക് മത്സരിച്ച് ജയിച്ചവർ തത്സ്ഥാനം ഉപേക്ഷിച്ച് പുതിയ ലാവണം തേടി പോകുന്നത് തീർത്തും അംഗീകരിക്കാനാവാത്ത നിലപാടാണ്. ഇവർ നിയമസഭയിലേയ്ക്ക് ജയിച്ചാൽ, രണ്ട് ലോക്സഭ മണ്ഡലങ്ങളിലേയ്ക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നാൽ, അത് ഖജനാവിന് ഉൾപ്പടെ വലിയ നഷ്ടവുമാണ് ഉണ്ടാക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement