Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.

മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. 
പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ എല്ലാ സ്ഥാനത്തു നിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്‌തിയുള്ളവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്‌മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തതിനു പിന്നാലെയാണ് പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത്.
       പാലക്കാട് സിപിഎമ്മിലെ വിമതർ ചേർന്ന് മാർക്സിസ്റ്റ് കൂട്ടായ്മ രൂപവത്കരിക്കാനും തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനുമാണ് നീക്കം നടത്തുന്നത്. ഭാവിയിൽ പാർട്ടിയായി മാറാനും യുഡിഎഫുമായി ചേരാനുമാണ് ആലോചനകൾ. ശശി ഒറ്റപ്പാലത്ത് വിമതനായി മത്സരിക്കും. കുറച്ച് കാലമായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ശശി ഇയ്യിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement