Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം.

കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം.


കൊല്‍ക്കത്ത: കോടതി ഇടപെടലിനെ തുടർന്ന് സിംഹങ്ങള്‍ക്ക് പേരുമാറ്റം. മൃഗശാല അധികൃതരാണ് പുതിയ പേര് നിര്‍ദ്ദേശിച്ചത്. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പേര് മാറ്റം. പുതിയ പേരുകള്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് കൈമാറി. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിര്‍ദ്ദേശിച്ചു.

      ഫെബ്രുവരി 13നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്‌പി ബംഗാള്‍ ഘടകം കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ത്രിപുരയില്‍ നിന്നും എത്തിച്ച സിംഹജോഡികളാണ് ഇതെന്നും സീത, അക്ബര്‍ എന്നത് അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് മാറ്റിയിട്ടില്ലെന്നുമായിരുന്നു പാര്‍ക്ക് അധികൃതര്‍ കോടതിയെ അറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement